ബ്രേക്കിംഗ് ന്യൂസ്‌

അമര്‍നാഥ് ബസ് അപകടം; നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി

bus-ksM-621x414@LiveMint-e1500286044876.jpg

ന്യൂഡല്‍ഹി: അമര്‍നാഥ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ട പരിഹാ രം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഞായറാഴ്ചയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ച രിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.മരി ച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയു മാണ് ധനസഹായം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് ധനസഹായത്തിന്റെ കാര്യം പ്രധാന മന്ത്രി വ്യക്തമാക്കിയത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ബസില്‍ അന്‍പതിലേറെ പേര്‍ ഉണ്ടായിരുന്നു. സൈന്യമാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പരി ക്കേറ്റവരെ വ്യോമസേനയുടെ ഹെലിക്കോപ്ടറില്‍ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചിരുന്നു.

Top