BREAKING NEWS

അല്‍ ഖൈല്‍ റോഡും ഫിനാന്‍ഷ്യല്‍ സെന്റര്‍ പരിസരവും ബന്ധിപ്പിക്കുന്ന മേല്‍പാലം ഇന്ന് തുറക്കും !

image-5.jpg

ദുബൈ: ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അല്‍ ഖൈല്‍ റോഡിനെ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ഇന്ന് പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നു.എമാര്‍ പ്രോപ്പര്‍ടീസു മായി സഹകരിച്ചാണ് മേല്‍പാല നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി യാക്കി അധികൃതര്‍ ഗുണമേന്മ പരിശോധന നടത്തി .

റാസ് അല്‍ ഖോര്‍-അല്‍ ഖൈല്‍ റോഡ് ഇന്റര്‍സെക്ഷനില്‍ നിന്ന് ആരംഭിക്കുന്ന മേല്‍പാലം 480 മീറ്റര്‍ നീളത്തിലാ ണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ദുബൈ-അല്‍ ഐന്‍ റോഡിനെ മേല്‍പാലവുമായി ബന്ധിപ്പിച്ചു ഫിനാന്‍ഷ്യ ല്‍ സെന്റര്‍ പരിസരത്തേക്ക് ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക പാതയും ഇതോടൊപ്പമുണ്ട്. ദുബൈ മാളി ന്റെ പാര്‍ക്കിംഗ് പ്രവേശന മേഖലയിലേക്ക് വളരെ വേഗത്തില്‍ എത്തിപ്പെടുന്നതിന് മേല്‍പാലത്തില്‍ നിന്ന് പ്രത്യേ ക സൗകര്യമുണ്ട്. ഇരു ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് മേല്‍പാലത്തില്‍ രണ്ടു വരി പാതകളാണ് ഒരുക്കിയിട്ടുള്ളത്.

ദുബൈ മാള്‍ പരിസരത്തെ റോഡുകളില്‍ ഗതാഗതം ലഘൂകരിക്കുന്നതിന് മേല്‍പാലം സഹായിക്കും. മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ് ഇന്റര്‍സെക്ഷനുകളിലെ ഗതാഗതം ലഘൂകരിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് മറ്റ് മേഖ ലയിലേക്ക് എത്തിപെടുന്നതിന് വളരെ എളുപ്പമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.മണിക്കൂറില്‍ 4500 വാഹന ങ്ങള്‍ കടന്ന് പോകുന്ന വിധത്തിലാണ് പാതകളുടെ പൂര്‍ത്തീകരണം.

Top