BREAKING NEWS

അഭയ കൊലക്കേസ് : ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി !

sister_abhaya_arrest1.jpg

കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാ ക്കി. അതേസമയം ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഇനി കേസില്‍ രണ്ട് പ്രതികളുടെ വിചാരണയായിരിക്കും നടക്കുക.

കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച്‌ 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തി നു ശേഷമാണ് വിചാരണ തുടങ്ങുന്നത്. 2008 നവംബര്‍ 18ന് കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരു ന്നു. 2009 ജൂലായ് 17ന് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നീണ്ടു.

ജോസ് പുതൃക്കയിലിനെതിരായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാ ട്ടി. മറ്റ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതി അംഗീകരിച്ചു. കൊലപാതകം,​ തെളിവ് നശിപ്പിക്കല്‍, അപകീര്‍ത്തി എന്നീ കുറ്റങ്ങളാണ് മറ്റ് രണ്ട് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ​

സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിന് മുന്‍പ് പലപ്പോഴും ഫാദര്‍ ജോസ് പുതൃക്കയിലും, ഫാദര്‍ കോട്ടൂരും കോണ്‍ വെന്റില്‍ എത്തിയിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെന്ന് സിബിഐ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍,​ ഫാദര്‍ കോട്ടൂരും സെഫിയും ചേര്‍ന്ന് പുതൃക്കയിലിനെ പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക് വിളിച്ചു വരുത്തുക യായിരുന്നുവെന്നാണ് സിബിഐ പറയുന്നത്. സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ കേസ്.

1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണു വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബി ഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്കെതിരാണെന്നും വിചാരണയിലേക്കു കടന്നു സാക്ഷിവിസ്താരം തുടങ്ങുമ്ബോ ള്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഹര്‍ജികളെ എതിര്‍ത്തു സിബിഐ വാദിച്ചു. രണ്ടു പ്രതികള്‍ക്കെതിരെ സിബിഐ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ഇതോടെ സിസ്റ്റര്‍ അഭയ കേസില്‍ 26 വര്‍ഷത്തിനു ശേഷം വിചാരണയ്ക്കു സാഹചര്യമൊരുങ്ങി.

2009 ജൂലായ് 19-നാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയത്. 2011 മാര്‍ച്ച്‌ 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.കഴിഞ്ഞമാസമാണ് അന്വേഷണത്തില്‍ സി.ബി. ഐ.ക്ക് ഉണ്ടായ വീഴ്ചയെ വിമര്‍ശിച്ച കോടതി, മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാം പ്ര തിയാക്കിയത്.തെളിവ് നശിപ്പിച്ചതിനാണ് മൈക്കിളിനെ കോടതി പ്രതിയാക്കിയത്.

Top