ബ്രേക്കിംഗ് ന്യൂസ്‌

അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ല ; വി.എസ്. അച്യുതാനന്ദന്‍

images-135.jpg

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപി ഐയ്ക്കൊപ്പം ചേര്‍ന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാ നന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാ രിന് ആവില്ലെന്നു പറഞ്ഞ വിഎസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാ ണ് സര്‍ക്കാരിനെയും വെദ്യുതി മന്ത്രി എംഎ. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാ വശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പദ്ധതിക്കു പിന്നില്‍ പണക്കൊതിയന്മാരായ ചില ഉദ്യോ ഗസ്ഥരാണെന്നും പ്രകാശ് ബാബു പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയെ അറിയിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരി ക്കുന്നത്. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരി ച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top