BREAKING NEWS

ആറു വയസുകാരിക്ക് പീഡനം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും !

rape-victim-gives-birth-to-child-in-rajanpur-099dce444fe843d9b6f31b6a0dc735be.jpg

തലശേരി: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും.ആലക്കോട് ഒടുവള്ളി യിലെ കണ്ണനെ(47)യാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്.പോ ക്സോ നിയമ പ്രകാരം പ്രതിയെ 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. വിചരാണ പൂര്‍ത്തിയായ ഈ കേസിന്റെ വിധി പ്രഖ്യാപന ദിവസം പ്രതി മുങ്ങിയതിനെ തുടര്‍ന്ന് വിധി പ്രഖ്യാപനം മാറ്റി വെച്ചിരുന്നു. . തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് പ്രതി ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്.

പ്രതിയുടെ ഭാര്യയോടൊപ്പം കൂലി വേലക്ക് പോയിരുന്ന യുവതിയുടെ ആറ് വയസ്സുകാരിയായ മകളെയാണ് പീഡന ത്തിനിരയാക്കിയിരുന്നത്. 2013 ലാണ് തളിപ്പറമ്ബ് പോലിസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണാണ് ഹാജരായത്.

Top