BREAKING NEWS

ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തിയായി പ്രതികരിക്കണം ; ചെന്നിത്തല

opposition-1.jpg

തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസം എല്ലാ പരിധികളും ലംഘിച്ചു ഭരണത്തിന്റെ തണലില്‍ തഴ ച്ചു വളരുകയാണ്. ഓര്‍ക്കാട്ടേരിയിലെയും ഒഞ്ചിയത്തെയും സി പി എം തേര്‍വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാ സികള്‍ ശക്തിയായി പ്രതികരികണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാ ട്ടേരിയിലും പരിസര പ്രദേശത്തും ആര്‍ എം പി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം വലിയ ആക്രമണമാണ് ഓരോ ദിവസവും അഴിച്ചുവിടുന്നത്.

ആര്‍ എം പി നേതാവ് വേണുവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ വച്ചിരിക്കുന്നു. പൊലീസി നെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ പ്രദേശങ്ങളിലാകെ സി പി എം ഭീകരാന്തരീക്ഷം അഴിച്ച്‌ വിട്ടിരിക്കുകയാണെ ന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Top