BREAKING NEWS

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി കണ്ടുകെട്ടും !

download-94.jpg

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി മിച്ചഭൂമിയായി പ്ര ഖ്യാപിച്ചു. 293 ഏക്കര്‍ മിച്ചഭൂമിയായി രേഖപ്പെടുത്തി സര്‍ക്കാര്‍ തിരിച്ചു പിടിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി വിധി പ്രകാരം കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍ മാന്‍ അനു എസ് നായര്‍ ഉത്തരവിറക്കി. നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള ഹെക്കോടതി നിര്‍ദ്ദേശം.

പരിസ്ഥിതി സംരക്ഷണ നിയമം, കേരള ഭൂപരിഷ്‌കരണ നിയമം, തണ്ണീര്‍ത്തട സംരക്ഷണ നി യമം എന്നിങ്ങനെ ഒമ്പത് നിയമങ്ങളാണ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ലംഘിക്കപ്പെട്ടതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിലപാട് വ്യ ക്തമാക്കിയിരുന്നു. പരിസ്ഥിതി ദുര്‍ബല മേഖലയായ ആറന്മുളയില്‍ ഒരു കാരണവശാലും വിമാന ത്താവളം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, പ ദ്ധതിക്കായി നടത്തിയ വ്യാവസായ മേഖല പ്രഖ്യാപനവും റദ്ദാക്കിയിരുന്നു.

പദ്ധതിയില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തവും എന്‍ഓസിയും റദ്ദാക്കിയിരുന്നു. പദ്ധ തിക്കായി 500 ഏക്കര്‍ ഭൂമിയാണ് വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരുന്നത്.

Top