ബ്രേക്കിംഗ് ന്യൂസ്‌

വ്യത്യസ്തമായൊരു ഫോണുമായി ആന്‍ഡ്രോയ്ഡിന്റെ ഉപജ്ഞാതാവ് ആന്‍ഡി റൂബിന്‍

14013049_G-e1496311755245.jpg

ആന്‍ഡ്രോയ്ഡിന്റെ പിതാവെന്നറിയപ്പെടുന്ന ആന്‍ഡി റൂബിന്‍. 2014ല്‍ ഗൂഗിളില്‍ നിന്ന് വിട്ടശേഷം റൂബിന്‍ എസന്‍ഷ്യല്‍ പ്രോഡക്‌ട്സ് ( Essential Products ) എന്ന കമ്ബനി തുടങ്ങിയിരുന്നു. എന്നാല്‍ കമ്ബനിയുടെ ഉത്പന്നങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നി ല്ല. ഒടുവില്‍ ആകാംക്ഷകള്‍ക്ക് അന്ത്യം കുറിച്ച്‌ റൂബിന്‍ തിരിച്ചെത്തിയിരിക്കുകയാണ്, ഒരു അത്യുഗ്രന്‍ ഫോണുമായി.

എസന്‍ഷ്യല്‍ ഫോണ്‍ ( Essential Phone Or Essesntial PH-1 ) എന്നാണ് റൂബിന്‍ അവതരിപ്പി ച്ചിരിക്കുന്ന ഫോണിന്റെ പേര്. എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേയും 360 ഡിഗ്രി ക്യാമറയും ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

നിലവില്‍ യുഎസില്‍ മാത്രമാണ് ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരിക്കുന്നത്. 699 ഡോ ളറാണ് (ഏകദേശം 45,200 രൂപ) ഫോണിന്റെ വില. 360 ഡിഗ്രി ക്യാമറ ഉള്‍പ്പെടെയാണെ ങ്കില്‍ 749 ഡോളറാകും (ഏകദേശം 48,400 രൂപ).

ഫോണിന്റെ പുറകില്‍ ഡോക്ക് ചെയ്യാവുന്ന രീതിയിലാണ് 360 ഡിഗ്രി ക്യാമറയുടെ നിര്‍ മാണം. ലോകത്തിലെ ഏറ്റവും ചെറിയ 360 ഡിഗ്രി ക്യാമറ എന്ന വിശേഷണവുമായാണ് എസന്‍ഷ്യല്‍ ഫോണ്‍ ക്യാമറ എത്തുന്നത്. മികച്ച ഡിസൈനും ടൈറ്റാനിയം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ കൊണ്ടുള്ള നിര്‍മാണവും എസന്‍ഷ്യല്‍ ഫോണിന്റെ അധിക സവിശേഷത കളാണ്.

കോര്‍ണിങ് ഗറില്ല ഗ്ലാസ് 5ന്റെ സംരക്ഷണമുള്ള 5.71 ഇഞ്ച് ക്യുഎച്ച്‌ ഡിസ്പ്ലേയാണ് റൂബിന്റെ ഫോണിലുള്ളത്. എത്തുന്നത്. 64-ബിറ്റ് സ്നാപ്ഡ്രാഗണ്‍ 835 ഒക്ടാ-കോര്‍ (2.45 ഗിഗാഹെര്‍ട്സ് ക്വാഡ് + 1.9 ഗിഗാഹെര്‍ട്സ് ക്വാഡ്) ആണ് പ്രൊസസര്‍. 4 ജിബി റാമുമായി എത്തുന്ന ഫോണില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു.

പിന്നില്‍ 13 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടുന്നതാണ് എസന്‍ഷ്യല്‍ ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റ്. 3040 എംഎഎച്ച്‌ ആണ് ബാറ്ററി.
പ്രധാന സവിശേഷതകള്‍
ഡിസ്പ്ലേ 5.71 ഇഞ്ച്
ഫ്രണ്ട് ക്യാമറ 8 മെഗാപിക്സല്‍
റിയര്‍ ക്യാമറ 13 മെഗാപിക്സല്‍
പ്രൊസസര്‍ 1.9 ഗിഗാഹെര്‍ട്സ് ഒക്ടാ-കോര്‍
ഇന്റേണല്‍ സ്റ്റോറേജ് 128 ജിബി
എക്സ്റ്റേണല്‍ സ്റ്റോറേജ് ലഭ്യമല്ല
ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്
ബാറ്ററി 3040 എംഎഎച്ച്‌

Top