BREAKING NEWS

ആകാംക്ഷയുള്ള ആണുങ്ങളെ പട്ടി കടിക്കാൻ കൂടുതൽ സാധ്യത എന്ന് പഠനം !

dog-579013.jpg

ചില ആളുകളെ പട്ടികള്‍ എവിടെ വെച്ച്‌ കണ്ടാലും ഓടിച്ചിട്ട് കടിക്കും. ഇതിന് ചുവന്ന വസ്ത്രം ഇട്ടതോ, പട്ടിയെ കണ്ട് ഓടുന്നതോ ഒന്നുമല്ല കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. വ്യക്തിയുടെ സ്വഭാവവും പട്ടി കടിക്കാനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ആകാംക്ഷ കൂടുതലുള്ള ആണുങ്ങള്‍ക്ക് പട്ടി യുടെ കടിയേല്‍ക്കാന്‍ മൂന്നിരട്ടി സാധ്യതയുണ്ടെന്നാണ് പഠനം കണ്ടെത്തിയത്.വികാരപരമായി കട്ടിയുള്ള ആണുങ്ങളെ നായ കടിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.മാനസികമായ നിലയാണ് പട്ടികളുടെ കടിയേല്‍ക്കാന്‍ കാരണമാകുന്ന പ്രധാന കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഇവരുടെ മാനസിക നില പട്ടികൾക്ക് എളുപ്പം പിടി കിട്ടും.

പരിചയമുള്ള പട്ടികളില്‍ നിന്ന് പോലും കടിയേല്‍ക്കേണ്ടി വരുന്നത് ഈ അവസ്ഥ കൊണ്ടാണെന്ന് യുകെയിലെ ലിവ ര്‍പൂള്‍ യൂണിവേഴ്സിറ്റി ഗവേഷകന്‍ കാരി വെസ്റ്റ്ഗാര്‍ത്ത് വ്യക്തമാക്കി. മാനസികമായ നിലയാണ് പട്ടികളുടെ കടി യേല്‍ക്കാന്‍ കാരണമാകുന്ന പ്രധാന കാരണമെന്നാണ് ഗവേഷകര്‍ പറയു ന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ വഴിയില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കുന്ന തെരുവുനായകളാണ് പലപ്പോ ഴും അപകടം വരുത്തിവെയ്ക്കുന്നത്.

Top