ബ്രേക്കിംഗ് ന്യൂസ്‌

ആധാര്‍ നമ്ബര്‍ നല്‍കിയില്ല ; ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെ എൻ യു അധികൃതര്‍ നിരസിച്ചു !

images-137.jpg

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിന്റെ പ്രബന്ധം അധികൃതര്‍ നിരസിച്ചു. പ്രബന്ധം സമര്‍പ്പിക്കുന്ന തിനുള്ള ഫാറത്തില്‍ ആധാര്‍ നമ്ബര്‍ നല്‍കിയിട്ടില്ലെന്നതായിരുന്നു പ്രബന്ധം തള്ളാന്‍ കാരണ മായി പറഞ്ഞത്.

ട്വിറ്ററിലൂടെയാണ് ഷെഹ്ല ഇക്കാര്യം അറിയിച്ചത്. ‘എന്റെ എംഫില്‍ ഡെസേട്ടേഷന്‍ ജെ. എന്‍ .യു അഡ്മിനിസ്ട്രേഷന്‍ തിരിച്ചയച്ചു. എന്റെ ആധാര്‍ നമ്ബര്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറ ഞ്ഞാണ് തിരിച്ചയച്ചത്. എനിക്ക് ആധാറില്ല.’അവര്‍ ട്വീറ്റു ചെയ്തു.

പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ ആവശ്യമില്ലെന്നിരെക്കെയാണ് ജെഎന്‍യു അധികൃതരുടെ നട പടി. ആധാര്‍ നമ്ബര്‍ നല്‍കാത്തവരുടെയെല്ലാം പ്രബന്ധം സര്‍വകലാശാല തിരിച്ചയക്കുകയാ ണ് ചെയ്തത്.

ഡെസേട്ടേഷനൊപ്പം ആധാര്‍ നമ്ബര്‍ അറ്റാച്ച്‌ ചെയ്യണമെന്നതരത്തില്‍ യാതൊരു ചട്ടവും നിലനി ല്‍ക്കുന്നില്ലെന്നാണ് ജെ.എന്‍.യു പ്രഫസര്‍ കമല്‍ മിത്ര ഷെനോയ് പറയുന്നത്. ബാങ്ക് ഇടപാടു കള്‍ക്കും മറ്റുമാണ് ആധാര്‍ ആവശ്യമുള്ളത്. അക്കാദമിക് ലക്ഷ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാ ക്കിയിട്ടില്ല. കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

Top