BREAKING NEWS

ഹർത്താലിന്റെ മറവിലുള്ള അതിക്രമങ്ങളെപ്പറ്റി എൻഐഎ അന്വേഷിക്കണമെന്ന് കുമ്മനം.

Screenshot_20180418-183940.jpg

തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അതിക്രമങ്ങളെപ്പറ്റി എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ 8 ജില്ലകളിൽ വർഗ്ഗീയ കലാപം അഴിച്ചു വിടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന ഉത്തരമേഖലാ ഡിജിപിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വർഗ്ഗീയ കലാപത്തിന് മുഖ്യമന്ത്രി അടക്കമുള്ളവർ ഉത്തരവാദികളാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള നിലപാടാണ് മുഖ്യമന്ത്രിയും ചില മന്ത്രിമാരും പ്രതിപക്ഷ എംഎൽഎമാരും സാംസ്കാരിക നായകരും സ്വീകരിച്ചത്. ഈ തീക്കളി അവസാനിപ്പിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top