BREAKING NEWS

യുപിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു.

Screenshot_20180417-143139.jpg

ലഖ്‌നൗ: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് എട്ടുവയസ്സുകാരിയെ മാനഭംഗത്തിനു ശേഷം ശ്വാസംമുട്ടിച്ച് കൊന്നത്. ഇറ്റ സ്വദേശിയായ സോനു എന്ന പതിനെട്ടുകാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇറ്റയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി.

Top