ബ്രേക്കിംഗ് ന്യൂസ്‌

സി.കെ.വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

c-k-vineeth_0.jpg

ജോലിയില്‍ നിന്നും നീക്കരുതെന്ന് കായിക മന്ത്രി ആവശ്യപ്പെട്ടിട്ടും രാജ്യാന്തര ഫുട്ബോള്‍ താരം സി.കെ വിനീതിനെ ഏജീസ് ഒഫീസില്‍ നിന്നും പിരിച്ചുവിട്ടു. മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താലാണ് പിരിച്ചു വിടുന്നതെന്നാണ് വിശദീകരണം.

അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി സ്പോര്‍ട്സ് ക്വാട്ടയില്‍ നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇന്ത്യന്‍ സോക്കര്‍ ലീഗിലും ദേശീയ ടീമിലും സജീവമായതോടെയാണ് വിനീതിന് ഒഫീസിലെത്താന്‍ കഴിയാതെ വന്നത്.

അതേസമയം ഫുട്ബോള്‍ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്പോര്‍ട്സിലൂടെയാണ് ജോലി കിട്ടിയതെന്നും അതിനാല്‍ ജോലി നഷ്ടപ്പെട്ടതില്‍ ദുഖമില്ലെന്നും വിനീത് പറഞ്ഞു. കളി ഉപേക്ഷിച്ച്‌ ഒഫീസിലിരിക്കാന്‍ വയ്യെന്നും നിയമനടപടിക്കായി പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Top