BREAKING NEWS

ഫീസടച്ചില്ല, നാലു വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.

ഹൈദരാബാദ് : ഫീസടക്കാത്തതിന് സ്കൂൾ മാനേജ്മെന്റ് അധ്യാപികയെകൊണ്ട് കുട്ടിയെ തല്ലി പ്രതികാരം തീർത്തു. ഹൈദരാബാദ് മീർപേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്കൂളിലാണ് ഈ ക്രൂരത അരങ്ങേറിയത്. എൻഡിടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ പുറത്ത് തല്ലിയതിന്റെ പാടുകൾ കണ്ട വീട്ടുകാർ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് തല്ലിയ വിവരം കുട്ടി പറയുന്നത്.

Top