BREAKING NEWS

കനിമൊഴി അവിഹിത സന്തതിയെന്ന് എച്ച് രാജ; ട്വീറ്റ് വിവാദത്തിലേക്ക്.

ചെന്നൈ : ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി ജെ പി നേതാവ് എച്ച് രാജയുടെ ട്വീറ്റ് വിവാദത്തിലേക്ക്. മാധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർ ബൻവാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്. “ഗവർണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങൾ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവർത്തകർ ചോദിക്കുമോ? ഇല്ല അവർ ചോദിക്കില്ല. ചിദംബരം ഉദയകുമാറിന്റെയും അണ്ണാനഗർ രമേഷിന്റെയും പേരമ്പാലൂർ സാദിഖ് ബാദ്ഷായുടെയും ഓർമകൾ അവരെ(മാധ്യമപ്രവർത്തകരെ) ഭയപ്പെടുത്തും”- എന്നായിരുന്നു എച്ച് രാജ തമിഴിൽ ട്വീറ്റ് ചെയ്തത്.

Top